![]() |
അസ്‌അദിയ്യ: 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം സയ്യിദ് അസ്‌ലം മശ്‌ഹൂര്‍ തങ്ങള്‍ നിര്‍വഹിക്കുന്നു |
പാപ്പിനിശ്ശേരി
വെസ്റ്റ് : സമസ്‌ത
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പാപ്പിനിശ്ശേരി
വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന
ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ
സമുച്ചയമായ ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക് &
ആര്‍ട്‌സ്
കോളേജ് 20ാം
വാര്‍ഷിക 6ാം
സനദ് ദാന മഹാ സമ്മേളന തിയ്യതി
സയ്യിദ് അസ്‌ലം മശ്‌ഹൂര്‍
തങ്ങള്‍ പ്രഖ്യാപിച്ചു.
2012 ഡിസംബര്‍
28, 29, 30 (വെള്ളി,
ശനി,
ഞായര്‍)
എന്നീ ദിവസങ്ങളിലാണ്
സമ്മേളനം. പി.കെ.പി.അബ്ദുസ്സലാം
മുസ് ലിയാരുടെ അധ്യക്ഷതയില്‍
കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലൈലി
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
മാണിയൂര്‍
അഹ്‌മദ് മുസ്‌ലിയാര്‍,പി.പി.ഉമര്‍
മുസ്‌ലിയാര്‍ പ്രസംഗിച്ചു.
സയ്യിദ് ഉമര്‍
കോയ തങ്ങള്‍ പ്രാര്‍ത്ഥന
നടത്തി. കെ.മുഹമ്മദ്
ശരീഫ് ബാഖവി സ്വാഗതവും
എസ്.കെ.ഹംസ
ഹാജി നന്ദിയും പറഞ്ഞു.
സമ്മേളനം വിജയിപ്പിക്കും
2012 ഡിസംബര്‍
28,29, 30 തീയ്യതികളില്‍
നടക്കുന്ന ജാമി അ: അസ്
അദിയ്യ: ഇസ്
ലാമിയ്യ: അറബിക്
കോളേജ് 20 മാം
വാര്‍ഷിക സനദ് ദാന സമ്മേളനം
വിജയിപ്പിക്കുവാന്‍ അസ്
അദിയ്യ: ഫൗണ്ടേഷന്‍
യോഗം തീരുമാനിച്ചു.
അബ്ദുന്നാസിര്‍
അസ് അദിയുടെ അദ്യക്ഷതയില്‍
സയ്യിദ് മുസ്‌തഫ പൂക്കോയ
തങ്ങള്‍ അല്‍ അസ്‌അദി ഉദ്‌ഘാടനം
ചെയ്‌തു. ബശീര്‍
അസ്‌അദി, കുഞ്ഞഹമ്മദ്
അസ്‌അദി, നസീം
അസ്‌അദി, ശൗഖത്തലി
അസ്‌അദി തുടങ്ങിയവര്‍
പ്രസംഗിച്ചു.