ത്വലബാ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക : സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍

പെരിന്തല്‍മണ്ണ : അധാര്‍മികത വര്‍ധിക്കുകയും മനുഷ്യത്വം മരവിക്കുകയും ചെയ്‌ത പുതുയുഗത്തില്‍ സമൂഹത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട മതവിദ്യാര്‍ത്ഥികളായ ത്വലബയുടെ ഉത്തരവാദിത്വം വളരെ ഭാരിച്ചതാണെന്ന്‌ ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണയില്‍ ത്വലബാ സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന `ദഅ്‌വത്ത്‌ പ്രയോഗമാണ്‌ പ്രധാനം' സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം.
വിദ്യയുടെ കൈത്തിരി, വിമോചനത്തിന്റെ പുലരി എന്ന പ്രമേയത്തില്‍ ജൂണ്‍ 8,9 തിയ്യതികളില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ത്വലബാ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ ദര്‍സ്‌-അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.
പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇബാദ്‌ സംസ്ഥാന കണ്‍വീനര്‍ ആസിഫ്‌ ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സലാം വയനാട്‌, റിയാസ്‌ പാപ്പിളശ്ശേരി. ജംശീര്‍ ആലങ്കോട്‌, കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌ സംസാരിച്ചു.
പ്രധിനിതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും മെയ്‌ 31 നകം രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ skssfstate@gmail.com എന്ന അഡ്രസ്സിലേക്ക് അയക്കുകയോ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്റര്‍, സുന്നിമഹല്‍, ദാറുല്‍ ഹുദാ എന്നിവിടങ്ങളിലെ ഓഫീസിലെത്തിക്കുകയോ ചെയ്യേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ 9495009181, 9544270017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.