വിശുദ്ധ റമസാന്റെ മുന്നോടിയായി വിശ്വാസികളെ പല വിധ കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്‌ഠാനങ്ങള്‍ കൊണ്ടും സംസ്‌കൃത ചിത്തരാക്കാന്‍ എത്തുന്ന സുപ്രധാന മാസങ്ങളാണ് റജബ്, ശഅ്‌ബാന്‍ മാസങ്ങള്‍.
ഈ മാസങ്ങള്‍ ആരംഭിക്കുന്നതോടെ തന്നെ ആത്മീയ രംഗം സജീവമാക്കി വിശുദ്ധ മാസത്തെ വരവേല്‍ക്കാനൊരുങ്ങുന്നത് പ്രവാചക കാലം തൊട്ടെ വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതാണ്.
റജബ് ആരംഭിക്കുന്നതോടെ തന്നെ നബി(സ) തങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താറുള്ളതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.: “അല്ലാഹുവേ.. റജബിലും ശഅ²്‌ബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് ചെയ്യേണമേ.. വിശുദ്ധ റമസാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ..” എന്നിങ്ങനെയായിരുന്നു ആ പ്രാര്‍ത്ഥന.
അന്ത്യ പ്രവാചകന്‍ തിരുനബി (സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ്(രാപ്രയാണം), മിഅറാജ്(ആകാശ രോഹണം)എന്നിവ ഉണ്ടായതും ഈ റജബ് മാസത്തിലെ ഇരുപത്തി
ഏഴാം രാവിലാണ്.
റജബ് 27–ാം രാവിലുണ്ടായ പ്രസ്‌തുത സംഭവത്തെ മുന്‍ നിറുത്തി നാട്ടിലും മറുനാട്ടിലും ‘മിഅറാജ് ദിന’ ആചരണവും ഐഛിക നോമ്പനുഷ്‌ഠാനവും നടന്നു വരാറുണ്ട്. അന്നേദിവസം പ്രത്യേക പൊതു പരിപാടികളും മിഅറാജ് ദിന സന്ദേശങ്ങളും നടക്കാറുണ്ട്. (അവ. ഓണ്‍ലൈന്‍ ന്യൂസ്).