`സമസ്‌ത' ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നാളെ (21)

തേഞ്ഞിപ്പലം : SYS തേഞ്ഞിപ്പലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (തിങ്കള്‍) വൈകിട്ട്‌ 4 മണിക്ക്‌ ചേളാരി കെ.പി.ഉസ്‌മാന്‍ സാഹിബ്‌ നഗറില്‍ സമസ്‌ത ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നടക്കും. പരിപാടിയില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പിണങ്ങോട്‌ അബൂബക്കര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ടൈഗര്‍ അലി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, മലയമ്മ അബൂബക്കര്‍ സഖാഫി, ശഐബ്‌ വാരാമ്പറ്റ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന്നായി ശറഫുദ്ദീന്‍ ഹാജി ചെയര്‍മാനായും പി.നജീബ്‌ കണ്‍വീനറായും സ്വഗതസംഘം രൂപീകരിച്ചു. പി.ടി.അബ്‌ദുല്‍അസീസ്‌ സ്വാഗതവും എം..റശീദ്‌ നന്ദിയും പറഞ്ഞു.