പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യഃ അറബിക്
കോളേജിന്‍റെ ഗോള്‍ഡന്‍
ജൂബിലിയോടനുബന്ധിച്ച്
പദ്ധതികള്‍ ആസൂത്രണം ചെയ്യാനും
സംഘാടക സമിതി രൂപീകരിക്കാനുമുള്ള
സംസ്ഥാന തല കണ്‍വെന്‍ഷന്‍
മെയ് 16 ന്
ബുധനാഴ്‌ച വൈകിട്ട് നാല്
മണിക്ക് നടക്കും. ജാമിഅഃ
കോണ്‍ഫ്രന്‍സ് ഹാളില്‍
ചേരുന്ന കണ്‍വെന്‍ഷന്‍
പാണക്കാട് സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം
ചെയ്യും. സയ്യിദ്
സാദിഖലി ശിഹാബ് തങ്ങള്‍,
ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍,
പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍, കോട്ടുമല
ടി.എം.
ബാപ്പു
മുസ്‌ലിയാര്‍, സയ്യിദ്
ബഷീറലി ശിഹാബ് തങ്ങള്‍,
സയ്യിദ്
മുനവ്വറലി ശിഹാബ് തങ്ങള്‍,
സി.കെ.എം
സാദിഖ് മുസ്‌ലിയാര്‍,
കുഞ്ഞിമുഹമ്മദ്
മുസ്‌ലിയാര്‍ തൊഴിയൂര്‍,
സി.കോയക്കുട്ടി
മുസ്‌ലിയാര്‍ ആനക്കര തുടങ്ങിയവര്‍
പങ്കെടുക്കും. ജാമിഅഃ
ജനറല്‍ ബോഡി മെമ്പര്‍മാര്‍,
സമസ്‌തയുടേയും
പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍,
സ്വാഗത സംഘം
ഭാരവാഹികള്‍ തുടങ്ങിയവര്‍
കൃത്യ സമയത്ത് എത്തിച്ചേരണമെന്ന്
സെക്രട്ടറി ഹാജി കെ.
മമ്മദ് ഫൈസി
അറിയിച്ചു.