കോഴിക്കോട്
: പ്രവര്‍ത്തന
ശാക്തീകരണ കാമ്പയിന്‍റെ
ഭാഗമായി SKSSF ദഅ്‌വാ
സമിതിയായ ഇബാദ് വിവിധ
ഏരിയകളില്‍ സംഘടിപ്പിക്കുന്ന
ദഅ്‌വാ ക്യാമ്പുകള്‍ക്ക്
തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട
ദാഇമാര്‍ പങ്കെടുക്കുന്ന
ക്യാമ്പുകള്‍ എല്ലാ ഏരിയകളിലും
ഏകീകൃത രീതിയിലാണ് നടക്കുക.
പ്രബോധനം;
രീതിയും
പ്രയോഗവും, ഇര്‍ശാദ്,
തസ്‌കിയത്ത്
എന്നീ വിഷയാവതരണങ്ങളും
ചര്‍ച്ച, പ്രൊജക്‌ട്
സമര്‍പ്പണം, ഏരിയാ
സമിതി രൂപീകരണം എന്നിവയും
ഉള്‍കൊള്ളിച്ചതാണ് ക്യാമ്പുകള്‍.
സംസ്ഥാന
തല ഉദ്‌ഘാടനം തിരൂരങ്ങാടി
പറമ്പില്‍പീടികയില്‍ ഇബാദ്
ചെയര്‍മാന്‍ സാലിം ഫൈസി
കൊളത്തൂര്‍ നിര്‍വഹിച്ചു.
ആസിഫ് ദാരിമി
പുളിക്കല്‍, കെ.എം.
ശരീഫ് പൊന്നാനി,
അബ്‌ദുറഹ്‌മാന്‍
ഫൈസി കൂമണ്ണ ക്ലാസെടുത്തു.
ഏരിയാ സമിതി:
പി.ടി.
കോമുക്കുട്ടി
ഹാജി (കണ്‍വീനര്‍),
കെ.ടി.കെ.
ഇഖ്‌ബാല്‍
(അസി.
കണ്‍വീനര്‍)
നാദാപുരം
സമസ്‌ത ഓഫീസില്‍ നടന്ന ക്യാമ്പ്
ടി.വി.സി.
അബ്‌ദുസ്സമദ്
ഫൈസി ഉദ്‌ഘാടനം ചെയ്‌തു.
ഡോ.സഈദ്
ഹുദവി, കെ.എം.
ശരീഫ്,
അബ്‌ദുറസാഖ്
പുതുപൊന്നാനി, റശീദ്
കൊടിയൂറ ക്ലാസെടുത്തു.
ഏരിയാ സമിതി:
ഹാരിസ് റഹ്‌മാനി
(കണ്‍വീനര്‍),
മുഹമ്മദ്
ത്വയ്യിബ് (അസി.
കണ്‍വീനര്‍).
കൊടുങ്ങല്ലൂര്‍
ഏരിയാ ക്യാമ്പ് കൈപമംഗലം
എം.ഐ.സി.
യില്‍ എസ്.വൈ.എസ്.
ജില്ലാ പ്രസിഡണ്ട്
ശറഫുദ്ദീന്‍ മൗലവിയും
പെരിന്തല്‍മണ്ണ ഏരിയാ ക്യാമ്പ്
ഹനഫി മസ്‌ജിദ് കോണ്‍ഫറന്‍സ്
ഹാളില്‍ സാലിം ഫൈസി കൊളത്തൂരും
ഉദ്‌ഘാടനം ചെയ്‌തു.
കൊണ്ടോട്ടി
ഏരിയാ ക്യാമ്പ് 26 ന്
(ശനി)
2 മണിക്ക്
അറവങ്കര പാസ്സ് അങ്കണത്തില്‍
അബ്‌ദുസ്സലാം ഫൈസി ഒളവട്ടൂര്‍
ഉദ്‌ഘാടനം ചെയ്യും.