മന: ശാസ്‌ത്ര ശില്‍പ ശാല സംഘടിപ്പിക്കുന്നു

പാപ്പിനിശ്ശേരി ‌: 2012 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ അസ്‌അദാബാദില്‍ നടക്കുന്ന ജാമിഅ അസ്‌അദിയ്യ ഇസ്‌ലാമിയ്യ അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20-ാം വാര്‍ഷിക 6-ാം സനദ്‌ ദാന മഹാ സമ്മേളന പ്രചരണാര്‍ത്ഥം അസ്‌അദിയ്യ: ഫൗണ്ടേഷന്‍ മനശാസ്‌ത്ര ശില്‍പശാല, ഗൈഡന്‍സ്‌ ക്ലാസ്‌, പാരന്‍റിംഗ്‌ ക്ലാസ്, മോട്ടിവേഷന്‍, .ടി. ദുരോപയോഗവും ദുരന്തങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ ക്ലാസുകള്‍ നടത്തുവാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ക്ലാസ്‌ ആവശ്യമുള്ളവര്‍ 8547167680, 9947315857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ സെക്രട്ടറി മുഹമ്മദ്‌ ശരീഫ്‌ അസ്‌അദി അറിയിച്ചു.