ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജ്‌ എന്‍ട്രന്‍സ്‌ പരീക്ഷ നാളെ (12)

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (ശനി) 10 മണിക്ക്‌ നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും. സെക്കന്‍ററി ഹയര്‍ സെക്കന്‍ററി തലങ്ങളിലാണ്‌ പ്രവേശനം നല്‍കപ്പെടുന്നത്‌. 9 മണിക്ക്‌ മുമ്പ്‌ അതാതു കേന്ദ്രങ്ങളില്‍ നിന്ന്‌ ഹാള്‍ടിക്കറ്റ്‌ കൈപറ്റണമെന്ന്‌ കോഡിനേറ്റര്‍ പി.പി മുഹമ്മദ്‌ ഫൈസി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പര്‍ 9847608189