കേരള മുസ്‍ലിംകളുടെ ഉന്നമനത്തിന് കാരണം സമസ്ത : SKSSF

ദുബൈ : ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി മത, സാമൂഹിക ബോധമുള്ള ഒരു സമൂഹമായി കേരള മുസ്‍ലിംകളെ കെട്ടിപ്പടുക്കുന്നതില്‍ സമസ്തയും അതിന്‍റെ ആദരണീയരായ പണ്ഡിത നേതൃത്വവും വഹിച്ച പങ്ക് നിസ്തുലമാണ്. പതിനായിരത്തോളം വരുന്ന സമസ്തയുടെ മദ്റസകളിലൂടെ ഈ ഔന്നിത്യം നിലനിര്‍ത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹിതമായ പ്രസ്ഥാനത്തിന്‍റെ സേവകരാവാന്‍ അണിചേരണമെന്ന് ദുബൈ SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ : സിദ്ദീഖ് തേനങ്ങല്‍ (പ്രസിഡന്‍റ്). ശമീം പന്നൂര്‍ (ജനറല്‍ സെക്രട്ടറി). സയ്യിദ് ശുഹൂദ് ബാഫഖി (ട്രഷറര്‍). ഷമീര്‍ പി.വി. (ഓര്‍ഗ്ഗ, സെക്രട്ടറി). ഹുസൈന്‍ റഹ്‍മാനി, റഈസ് കോട്ടക്കല്‍, ശിഹാബുദ്ദീന്‍, ശറഫുദ്ദീന്‍ നാദാപുരം, ശമീര്‍ പുല്ലാളൂര്‍ (വൈ.പ്രസിഡന്‍റുമാര്‍). മുഹമ്മദ് റാഫി പൂനൂര്‍, ശഫീഖ് മേഡണ്‍, മുആദ് തോടന്നൂര്‍, ഗഫൂര്‍ പാലോളി, അസീസ് പി.കെ. (സെക്രട്ടറിമാര്‍). വിവിധ വിംഗുകളുടെ പ്രതിനിധികളായി അബ്ദുന്നാസര്‍ റഹ്‍മാനി, സാദിഖ് കോളോത്ത് (ഇബാദ്), നഈം പാവണ്ടൂര്‍, സുഹൈല്‍ എളേറ്റില്‍ (ട്രെന്‍റ്), റഫീഖ് പാലങ്ങാട്, മൂസക്കുട്ടി മടവൂര്‍ (സര്‍ഗധാര) എന്നിവരെയും തെരഞ്ഞെടുത്തു. ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ശക്കീര്‍ കോളയാട്, മുസ്തഫ മൗലവി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദ്ധീഖ് തേനങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ദുബൈ സ്റ്റേറ്റ് SKSSF സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍ ആശംസാ പ്രസംഗം നടത്തി. ശമീം പന്നൂര്‍ സ്വാഗതവും ശമീര്‍ പി.വി. നന്ദിയും പറഞ്ഞു.