ഇബാദ്‌ ഐ.എഫ്‌.സി. സംസ്ഥാന ശില്‍പശാല 22 ന്‌

കോഴിക്കോട് : SKSSF ഇബാദ്‌ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ സംസ്ഥാന ശില്‍പശാല 22 ന്‌ ചൊവ്വാഴ്‌ച കോഴിക്കോട്‌ പന്നിയങ്കര അലവിയ്യ: കാമ്പസില്‍ നടക്കും. ഇബാദ്‌ നടപ്പാക്കുന്ന മഹല്ല്‌ പ്രൊജക്‌ടിന്റെ ഭാഗമായുള്ള ശില്‍പശാല കാലത്ത്‌ 9.30 ന്‌ ആരംഭിക്കും.
സ്‌ത്രീ: കര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠം, ദഅ്‌വത്ത്‌ നമ്മുടെ ലക്ഷ്യമാണ്‌ ബാധ്യതയും, വിശ്വാസം: നേരറിവും നേര്‍വഴിയും, ഗൈനക്കോളജി: ഇസ്‌ലാം നിര്‍വചിക്കുന്നു എന്നീ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്ക്‌ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ്‌ ദാരിമി പുളിക്കല്‍, കെ.എം. ശരീഫ്‌ പൊന്നാനി, .പി. അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര, അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക്‌ 9744511999, 9249942363 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു