ഇസ്‌ലാമിക കലാമേള തുടങ്ങി

ചങ്ങനാശേരി : ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാ, സാഹിത്യ മേളയ്ക്കു ചങ്ങനാശേരിയില്‍ വര്‍ണാഭമായ തുടക്കം. വിളംബര റാലിക്കുശേഷം പഴയപള്ളി അങ്കണത്തില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ പ്രസിഡന്‍റ് സി.കെ.എം. സാദിഖ്മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാനും പഴയപള്ളി ജമാഅത്ത് പ്രസിഡന്‍റുമായ എസ്.എം. ഫുവാദ് അധ്യക്ഷത വഹിച്ചു.
പഴയപള്ളി ഇമാം വി.എച്ച്. അലിയാര്‍ മൗലവി, സി.എഫ്. തോമസ് എംഎല്‍എ, നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, ഡോ. എന്‍..എം. അബ്ദുല്‍ ഖാദര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം.. അബ്ദുല്‍ ഖാദര്‍, പി.. നവാസ്, റഹ്മത്തുള്ളാ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നും നാളെയും പഴയപള്ളി അങ്കണത്തിലും ചങ്ങനാശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും അഞ്ച് വേദികളിലായിട്ടാണു കലാമാമാങ്കം നടക്കുക.