കാസര്‍കോട്
: കേരളപോലീസിലെ
ക്രമസമാധാനപാലനത്തിന്
നേതൃത്വം നല്‍കേണ്ട ഉന്നത
പോലീസ് ഓഫീസര്‍മാര്‍ക്ക്
വരെ കൊട്ടേഷന്‍ - മാഫിയ
ബന്ധമുളളതായി വിവരം
പുറത്തുവന്നിരിക്കെ അത്തരക്കാരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടുന്നതിനും
തുടര്‍ന്നങ്ങോട്ട് അത്തരം
പ്രവണതകള്‍ വളര്‍ന്ന്
വരാതിരിക്കാനും CBI യുടെ
ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട്
സമഗ്രമായ അന്വേഷണം നടത്തണമെന്ന്
SKSSF ജില്ലപ്രസിഡണ്ട്
ഇബ്രാഹിം ഫൈസി ജെഡിയാര്‍
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍
ആവശ്യപ്പെട്ടു. സംസ്ഥാനപോലീസ്
വകുപ്പിലെ മൂന്ന് എസ്.പി
മാരും 48 ഡി.വൈ.എസ്.പി
മാരും 58 സി.ഐ
മാരും 102 എസ്.ഐ
മാരും ഉള്‍പെടെ 211 പോലീസ്
ഓഫീസര്‍മാര്‍ക്ക് കൊട്ടേഷന്‍
- മാഫിയ
ബന്ധമുണ്ടെന്നാണ് പോലീസിലെ
ഇന്‍ഡലിജന്‍സ് വിഭാഗം
സംസ്ഥാനത്ത് ഒട്ടാകെ നടത്തിയ
രഹസ്യ അന്വേഷണത്തില്‍ നിന്ന്
സര്‍ക്കാരിന് സമര്‍പ്പിച്ച
ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.
ഇവിടത്തെ
സാധാരണക്കാരുടെ സ്വത്തിനും
ജീവനും സംരക്ഷണം നല്‍കേണ്ട
പോലീസുദ്യോഗസ്ഥന്മാര്
മാഫിയകളുമായി അടുത്ത ബന്ധം
പുലര്ത്തിയതിനുളള വ്യക്തമായ
തെളിവുകളാണ് പത്രപ്രവര്‍ത്തകനായ
ഉണ്ണിത്താന് വധശ്രമവും
സമ്പത്ത് വധവുമായും ബന്ധപ്പെട്ട്
CBI അന്വേഷണത്തില്‍
പുറത്തുകൊണ്ടുവന്നത്.
ഈ വിവരങ്ങളില്‍
നിന്ന് ഇവിടത്തെ സാധാരണക്കാര്‍
പോലീസ് - കൊട്ടേഷന്‍
- മാഫിയ
സംഘങ്ങളെ ഒരേപോലെ ഭയപ്പെട്ട്
ജീവിക്കേണ്ട അവസ്ഥയാണ്
കേരളത്തിലുളളതെന്നും നേതാക്കള്‍
പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.