കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. പ്രചാരണം ഇന്ന് സമാപിക്കും

കൊടുവള്ളി : മണ്ഡലം SYS കമ്മിറ്റി നടത്തുന്ന ദഅ്‌വാ പ്രചാരണം തിങ്കളാഴ്ച എളേറ്റില്‍ ചളിക്കോട് നടക്കുന്ന മഹല്ല് സംഗമത്തോടെ സമാപിക്കും. രാവിലെ ഒന്‍പതിന് വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് നടക്കുന്ന മണ്ഡലം കൗണ്‍സില്‍ മീറ്റ് അബ്ദുന്നാസിര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്യും.