ഭക്തി നിര്‍ഭരമായ സദസ്സോടെ മദ്റസാ വാര്‍ഷികത്തിന് സമാപനം

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ജിലാദി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാറുല്‍ ഖുര്‍ആന്‍ മദ്റസയുടെ 7-ാം വാര്‍ഷിക സമ്മേളനം ഭക്തി നിര്‍ഭരമായ ദുആ സമ്മേളനത്തോടെ സമാപിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടെ മത വിദ്യാഭ്യാസത്തിനും അതേ പ്രാധാന്യം നല്‍കേണ്ടത് വര്‍ത്തമാനകാലത്ത് അത്യാവശ്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു. പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ സൂഫി വര്യന്‍ അത്തിപ്പറ്റ മുഹ്‍യദ്ദീന്‍ കുട്ടി മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു. അല്‍ഐന്‍ സുന്നി സെന്‍റര്‍ ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ കോഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, കേന്ദ്ര സെക്രട്ടറി എം.എസ്. അബ്ദുല്‍ വാഹഹിദ്, അബ്ദുറസാഖ് നദ്‍വി, കുഞ്ഞഹമ്മദ് ഹാജി, അശ്റഫ് കാട്ടില്‍ പീടിക, ഹംസ അന്‍വരി മോളൂര്‍, അബ്ദുല്ല ഫൈസി, ഉബൈദുല്ല റഹ്‍മാനി, ലത്തീഫ് റഹ്‍മാനി, മജീദ് ചേലകോട് തുടങ്ങിയവര്‍ ആശംസാ പ്രഭാഷണം നടത്തി. മദ്റസാ സ്വദര്‍ മുഅല്ലിം ഇബ്റാഹീം മുസ്‍ലിയാര്‍ കാസര്‍ഗോഡ് സ്വാഗതവും ഹാശിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു.