തിരൂരങ്ങാടി
: ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
വിദ്യാര്‍ത്ഥി യൂണിയന്‍
ഡി.എസ്.യു
മലയാളിക്കൂട്ടത്തിന് കീഴില്‍
ഇന്ന് (16/05/12 ബുധന്‍)
വാഴ്‌സിറ്റിയില്‍
`മഷിതുള്ളി'
ഏകദിന സാഹിത്യ
ശില്‍പശാല സംഘടിപ്പിക്കും.
വാഴ്‌സിറ്റിയിലേയും
യു.ജി
സ്ഥാപനങ്ങളിലേയും തെരഞ്ഞെടുത്ത
വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കായി
നടത്തുന്ന ശില്‍പശാലയില്‍
മലയാള സാഹിത്യത്തിന്‍റെ
നാള്‍വഴികളെയും സാഹിത്യശാഖകളെയും
കുറിച്ച് പ്രമുഖര്‍
ക്ലാസെടുക്കും. രാവിലെ
ഒമ്പതിന് വാഴ്‌സിറ്റി
കാമ്പസില്‍ വി.സി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി ശില്‍പശാല
ഉദ്‌ഘാടനം ചെയ്യും.
കഥാവേള,
വാചകവേള,
കവിതാ വിരുന്ന്
തുടങ്ങിയ സെഷനുകളിലായി
നടക്കുന്ന ശില്‍പശാലയില്‍
പ്രമുഖ കഥാകൃത്തും ചന്ദ്രിക
പിരിയോഡിക്കല്‍സ് എഡിറ്ററുമായ
ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്,
സുകുമാര്‍
കക്കാട്, തിരൂരങ്ങാടി
പി.എസ്.എം.ഒ
മലയാള വിഭാഗം ലക്‌ചറും തെളിച്ചം
എഡിറ്ററുമായ ശരീഫ് ഹുദവി
ചെമ്മാട് തുടങ്ങിയവര്‍
വിദ്യാര്‍ത്ഥികളുമായി
സംവദിക്കും.