കല്‍പ്പറ്റ
: കേരളത്തില്‍
പാന്‍മസാലകളുടെ ഉപയോഗവും
വില്‍പ്പനയും നിരോധിച്ച
നടപടി സ്വാഗതാര്‍ഹമാണെന്നും
ടൗണുകളിലും കവലകളിലും സഭ്യതയുടെ
സീമകള്‍ ലംഘിക്കുന്ന രീതിയിലുള്ള
അശ്ലീല പോസ്റ്ററുകള്‍
വ്യാപിക്കുകയാണ് മാതാപിതാക്കള്‍ക്ക്
മക്കളൊന്നിച്ചുള്ള യാത്ര
പോലും വിഷമകരമാവുന്ന
രീതിയിലാണുള്ളത്.
ഇതിനെതിരെയും
ഉത്തരവാദപ്പെട്ടവര്‍ നടപടി
കൈകൊള്ളണമെന്ന് ഇബ്രാഹിം
ഫൈസിയുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന സുന്നി യുവജന സംഘം
സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
എം അബ്‌ദുറഹിമാന്‍,
ഇ പി മുഹമ്മദലി,
സി അബ്‌ദുല്‍
ഖാദിര്‍, ഹാരിസ്
ബാഖവി കമ്പളക്കാട്,
ശംസുദ്ദീന്‍
റഹ്‌മാനി തുടങ്ങിയവര്‍
സംസാരിച്ചു. പി
സുബൈര്‍ സ്വാഗതവും കെ എ നാസിര്‍
മൗലവി നന്ദിയും പറഞ്ഞു.