മികച്ച വിജയം നേടിയ ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം |
കല്‍പ്പറ്റ
: ഈ വര്‍ഷത്തെ
പ്ലസ്‌ടു പരീക്ഷയില്‍
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ
ഇസ്‌ലാമിക് അക്കാദമിക്ക്
മികച്ച വിജയം. അക്കാദമിയുടെ
9-ാമത്
ബാച്ചിലെ 26 വിദ്യാര്‍ത്ഥികള്‍
പ്ലസ്‌ടു പരീക്ഷ എഴുതിയതില്‍
25 വിദ്യാര്‍ത്ഥികളും
ഉന്നത വിജയം നേടി. വൈസ്
പ്രിന്‍സിപ്പാള്‍ മൂസ ബാഖവിയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
മാനേജ്‌മെന്റിന്റേയും
സ്റ്റാഫിന്റേയും യോഗത്തില്‍
വിദ്യാര്‍ത്ഥികളേയും
അധ്യാപകരേയും അനുമോദിച്ചു.
യോഗം ഹാരിസ്
ബാഖവി ഉദ്‌ഘാടനം ചെയ്‌തു.
ഇസ്‌മാഈല്‍
ബാഖവി, ജഅ്‌ഫര്‍
ഹൈത്തമി, മുഹമ്മദ്
ഫൈസി, നാസിദ്
മാസ്റ്റര്‍ തുടങ്ങിയവര്‍
സംസാരിച്ചു. എ
കെ സുലൈമാന്‍ മൗലവി സ്വാഗതം
പറഞ്ഞു.