SKSSF മനുഷ്യജാലികക്ക്‌ വിപുലമായ ഒരുക്കങ്ങള്‍

കാസര്‍കോട്‌ : രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന്‌ നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട്‌ ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ച്‌ നടക്കും. പരിപാടിയോടനുബന്ധിച്ച്‌ ജനുവരി 23ന്‌ മുമ്പ്‌ മേഖലാതലങ്ങളില്‍ ജാലികാസംഗമവും ക്ലസ്റ്റര്‍ തലങ്ങളില്‍ ജാലിക കൂട്ടായ്‌മയും ശാഖാതലങ്ങളില്‍ ജാലിക വിചാരവും സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട്‌ ജില്ലാപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസിജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, സയ്യിദ്‌ ഹാദി തങ്ങള്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍, ഹബീബ്‌ ദാരിമി പെരുമ്പട്ട, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, മൊയ്‌തു ചെര്‍ക്കള, ആലിക്കൂഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി, കെ.എം.ശറഫുദ്ദീന്‍, കെ.എല്‍.ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ഹമീദ്‌ നദ്‌വി ഉദുമ, ഷഫീഖ്‌ ആദൂര്‍, ഇസ്‌മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു.