സമസ്ത ബഹ്റൈന്‍; ഉംറ രജിസ്ട്രേഷന്‍ തുടങ്ങി


മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 8 ന് പുറപ്പെടുന്ന ഉംറ സംഘത്തിന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടന കര്‍മ്മം കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി ശൗക്കത്തലി കാളിക്കാവില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് നദ്‍വി ഉദ്ബോധന പ്രഭാഷണം നടത്തി. എം.സി. മുഹമ്മദ് മൗലവി, അലവി മുസ്‍ലിയാര്‍, ഖാലിദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്തഫ കളത്തില്‍ സ്വാഗതവും ലത്തീഫ് പുളപ്പൊയില്‍ നന്ദിയും പറഞ്ഞു. ഉംറ രജിസ്ട്രേഷന് 39260905, 39828718, 39128941 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.