കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കിയ SYS കോഴിക്കോട്‌ സമ്മേളനം ശ്രദ്ധേയമായി

അഭ്യൂഹങ്ങള്‍ പരത്തുന്നതും അത്മീയ ചൂഷണവും കരുതിയിരിക്കുക - ശൈഖുനാ കോട്ടുമല
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച 
SYS വിശദീകരണ സമ്മേളനം ശൈഖുനാ കോട്ടുമല ടി.എം 
ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു
കോഴിക്കോട്: വിവാഹ പ്രായം സംബന്ധിച്ച് സമസ്തയുടെ നേത്രത്വത്തില്‍ മുസ്ലിം സംഘടനകള്‍ കൈക്കൊണ്ട തീരുമാനത്തിനെതിരെ ചില കോണുകളില്‍ നിന്നുമുയര്‍ന്ന് വരുന്ന അഭ്യൂഹങ്ങളേയും വ്യാജകേശത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയ ചൂഷണത്തേയും കറുതിയിരിക്കണമെന്ന് സമസ്ത സെക്രട്ടരിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി..എം ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. പ്രവാചക കേശമെന്ന പേരില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മുടിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എസ്.വൈ.എസ് ഒക്ടോബര്‍ 7 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കാന്തപുരം വിഭാഗത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ കേശം സംബന്ധിച്ചുളള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ മുടിയുടെ കൈമാറ്റ പരമ്പരയുമായി ബന്ധപ്പെട്ട് ഉണ്ടായ നിഘൂഢമായ നീക്കങ്ങളും ചില കൂലി പ്രഭാഷകര്‍ കാന്തപുരത്തിന്റെ വേദിയില്‍ കാട്ടികൂട്ടിയ നാടകങ്ങളേയും സമ്മേളനം ചൂണ്ടിക്കാണിച്ചു. സമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസി, സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങള്‍ ബഹാ ഉദ്ദീന്‍ നദ് വി കൂരിയാട് , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷ്റഫ് ഫൈസി കണ്ണാടി പറമ്പ് , ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രസംഗിച്ചു. കുഞാലന്‍ കുട്ടി ഫൈസി, മുജീബ് ഫൈസി പൂലോട് എന്നിവര്‍ ക്ലിപ്പിങോട് കൂടി വിഷയം അവതരിപ്പിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു.