ചെമ്പരിക്ക ഖാസി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക, മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് മുതല്‍ സി.ബി..യുടെ ഇപ്പോഴത്തെ ടീം വരെയുള്ളവര്‍ നടത്തിയ അന്വേഷണം ശരിയല്ലെന്നും, ഹൈകോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയുടെ എസ്.പി.ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നതിന് രണ്ടാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു.
ഖാസിയുടെ മരുമകന്‍ അഹമ്മദ് ശാഫി ദേളി, ഖാസി സംയുക്ത സമരിസമിതി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി എന്നിവര്‍ നല്‍കിയ പെറ്റീഷനുകളാണ് കോടതിക്ക് മെമ്മോ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പരിഗണനക്ക് വന്നത്.
ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി പുതുതായി നല്‍കിയ പെറ്റീഷന്‍ ഈ പെറ്റീഷനുകളുടെ കൂടെത്തന്നെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. ഇക്കാര്യം അഡ്വ. കോടോത്ത് ശ്രീധരന്‍ കോടതിയോട് ഉണര്‍ത്തിച്ചതിനാലാണ് മേല്‍ പെറ്റീഷന്‍ കൂടി ഉള്‍പ്പെടുത്തി എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കുന്നതിന് വേണ്ടി ഹരജികള്‍ കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്.
- HAMEED KUNIYA Vadakkupuram