വ്യാജകേശം; സത്യവാങ്മൂലം പുതുക്കി നല്‍കിയ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് SKSSFപ്രകടനം നടത്തി

സത്യവാങ്മൂലം പുതുക്കി നല്‍കിയ സര്‍ക്കാറ്ിന് അഭിവാദ്യ
മര്‍പ്പിച്ച് എസ്.കെ. എസ്.എസ്.എഫ് മലപ്പുറത്ത് സംഘടിപ്പി
ച്ച പ്രകടനത്തിൽ നിന്ന്
മലപ്പുറം : വ്യാജകേശ വിഷയത്തില്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായ കേരള സര്‍ക്കാറിനും അഭ്യന്തര വകുപ്പിനും അഭിവാദ്യ മര്‍പ്പിച്ചുകൊണ്ട് എസ്.കെ. എസ്.എസ്.എഫ് മലപ്പുറത്ത് പ്രകടനവും പൊതുസമ്മേളവും നടത്തി.വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ട് കാന്തപുരം വിഭാഗം നടത്തിയ ചൂഷണങ്ങള്‍ അ്വഷിക്കുവാന്‍ തയ്യാറാണമെന്നും ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയ സര്‍ക്കാറി സമ്മേളനം അഭിനന്ദിച്ചു. എസ്.വൈ.എസ്.സംസ്ഥാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടം ചെയ്തു.പി.എം റഫീഖ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍,സ്വലാഹുദ്ദൂന്‍ ഫൈസി വെന്നിയൂര്‍,സയ്യിദ് ഒ.എം.എസ് തങ്ങള്‍,സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍,വി.കെ.ഹാറൂണ്‍ റശീദ്,ശമീര്‍ ഫൈസി ഒടമല,ശഹീര്‍ അന്‍വരി പുറങ്ങ്,ശിഹാബ് കുഴിഞ്ഞോളം,ആശിഖ് കുഴിപ്പുറം,മജീദ് ഫൈസി ഇന്ത്യൂര്‍,ഉമര്‍ ദാരിമി പുളിയക്കോട് എന്നിവര്‍ പ്രസംഗിച്ചു.