കൊച്ചിയിൽ രണ്‌ട്‌ ദര്സ് വിദ്യാര്‍ഥികള്‍ പള്ളികുളത്തില്‍ മുങ്ങിമരിച്ചു

 പള്ളികുളത്തില്‍ മുങ്ങിമരിച്ച
MA.നിഷാദ്‌, മുഹമ്മദ്‌ ഷെരീഫ്‌ 
കൊച്ചി: രണ്‌ട്‌ ദര്സ് വിദ്യാര്‍ഥികള്‍ പള്ളികുളത്തില്‍ മുങ്ങിമരിച്ചു. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളികൂളിൽ കൂടി പഠിക്കുന്ന വിദ്യാർഥി കളാണിവർ ഇവിടെ ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയായ പുക്കാട്ടുപടി സ്വദേശി അമ്പുനാട്‌ മേനാന്തുരുത്തില്‍ വീട്ടില്‍ എം എസ്‌ അലിയുടെ മകന്‍ എം എ നിഷാദ്‌ (12), ഒമ്പതാംക്ലാസ്‌ വിദ്യാര്‍ഥിയായ കുഴിവേലിപ്പടി പഞ്ചായത്ത്‌ റോഡിന്‌ സമീപം പുളിമൂട്ടില്‍ സി എം അബ്ബാസിന്റെ മകന്‍ മുഹമ്മദ്‌ ഷെരീഫ്‌ (14) എന്നിവരാണ്‌ തൃക്കാക്കര ജഡ്‌ജിമുക്കിനു സമീപം ജമാഅത്ത്‌ പള്ളിവളപ്പിലുള്ള പള്ളികുളത്തില്‍ മുങ്ങിമരിച്ചത്‌. 
ഇന്നലെ വൈകീട്ട്‌ അഞ്ചിനായിരുന്നു സംഭവം.ബലിപെരുന്നാള്‍ പ്രമാണിച്ച് ദര്‍സ് ഇന്നലെ ഉച്ച മുതല്‍ അവധിയായിരുന്നു. മുപ്പതോളം
വിദ്യാര്‍ത്ഥികളുള്ള ദര്‍സില്‍ ഭൂരിഭാഗം..

കുട്ടികളും നാട്ടില്‍ പോയിരുന്നു. ഇന്നലെ സ്‌കൂള്‍ പ്രവൃത്തി ദിനമായതിനാല്‍ ആറോളം പേര്‍
വൈകിട്ട് സ്‌കൂള്‍ വിട്ട് പള്ളിയിലെത്തി അസര്‍ നമസ്‌കാരവും കഴിഞ്ഞ് ക്യാന്റീനില്‍ നിന്ന് ഭക്ഷണവും കഴിച്ചു. തുടര്‍ച്ചയായ അവധിയായതിനാല്‍ വീട്ടില്‍ പോകുന്നതിന് മുമ്പ് മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകുന്നതിനായി പള്ളിക്കുളത്തിന് സമീപമെത്തിയതായിരുന്നു ഇവര്‍. ഇവിടെയുള്ള കുളിമുറിയിലാണ് വസ്ത്രം അലക്കുന്നത്. എതാനുംപേര്‍ വസ്ത്രം അലക്കുന്നതിനിടെ നിഷാദിന്റെ ബെല്‍റ്റ് പള്ളിക്കുളത്തില്‍ വീഴുകയും ഇതെടുക്കാനായി തുനിഞ്ഞപ്പോള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയുമായിരുന്നു. നിഷാദിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ മുഹമ്മദ് ഷെരീഫും അപകടത്തില്‍ പെടുകയായിരുന്നു. നാളുകളായി ഉപയോഗിക്കാതെ കിടന്ന കുളത്തില്‍ വീണ ഉടനെ ഇരുവരും ചെളിയില്‍ പൂണ്ട് പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഷെരീഫിന് നീന്തല്‍ അറിയാമായിരുന്നെങ്കിലും രക്ഷപെടാനായില്ല. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ ലോഡിംഗ് തൊഴിലാളികളുമാണ് ഇരുവരേയും ആസ്പത്രിയില്‍ എത്തിച്ചത്. സാജിദയാണ് മുഹമ്മദ് ഷെരീഫിന്റെ മാതാവ്. റുക്‌സാന, അമീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഷെമീനയാണ് നിഷാദിന്റെ മാതാവ്. ഇഖ്ബാല്‍, അനീസ് എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ഇന്ന് ആലുവ താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌കൊടുക്കും.
കുളത്തില്‍ കാല്‍വഴുതിവീണ നിഷാദിനെ രക്ഷിക്കാനിറങ്ങിയതാണ്‌ ഷെരീഫ്‌. ഇരുവരും ചളിയില്‍ താണുപോവുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ ഒച്ചവച്ചതിനെ തുടര്‍ന്നു പരിസരവാസികള്‍ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കു കൊണ്‌ടുപോവും വഴി മരിച്ചു. മുഹമ്മദ്‌ ഷെരീഫിന്റെ ഖബറടക്കം കുഴിവേലിപ്പടി ജമാഅത്ത്‌ ഖബര്‍സ്ഥാനിലും നിഷാദിന്റെ ഖബറടക്കം അമ്പുനാട്‌ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനിലും ഇന്ന്‌ ഉച്ചയ്ക്ക്‌ 12നു നടക്കും. സാജിതയാണു മുഹമ്മദ്‌ ഷെരീഫിന്റെ മാതാവ്‌. റുക്‌സാന, ഫര്‍ഹത്ത്‌, നൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. ഷെമീനയാണ്‌ നിഷാദിന്റെ മാതാവ്‌. സഹോദരങ്ങള്‍: ഇക്‌ബാല്‍, അനീഷ്‌. മൃതദേഹങ്ങള്‍ ഇന്നു രാവിലെ പത്തിനു കാര്‍ഡിനല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.