വിവാഹത്തിന്ന് പ്രായം നിര്‍ണ്ണയിക്കരുത്; SKSSF കാസര്‍കോട് ജില്ലാ ഓപ്പണ്‍ ഫോറം സമാപിച്ചു

കാസറകോട് : വിവാഹത്തിന്ന് പ്രായം നിര്‍ണ്ണയിക്കാന്‍ ഇവിടത്തെ സര്‍ക്കാറുകള്‍ക്കൊ പൊതുജനങ്ങള്‍ക്കൊ അധികാരമില്ലെന്നും പെണ്‍കുട്ടികളെ വിവാഹത്തിന്ന് പക്വത എത്തിയെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അതിനുള്ള അധികാരം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണെന്നും SKSSF കാസറകോട് ജില്ലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. SYS സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മോഡറേറ്ററായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഹാഷിം അരിയില്‍ , അഡ്വ: നൂറുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അബ്ബാസ് ഫൈസി പുത്തിഗ, പി. എസ്. ഇബ്രാഹിം ഫൈസി, സയ്യിദ് ഹാദി തങ്ങള്‍ , അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ദീഖ് അസ്ഹരി, ഹമീദ് ഫൈസി കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍ , എസ്. പി. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee