മക്കയിലെ സുരക്ഷ ക്യാമറയില്‍ 'ജിന്ന് കുടുങ്ങിയതായി' അറബ് പത്രം

ഫോട്ടോയിലെ മാര്‍ക്ക്‌ ചെയ്‌ത ഭാഗം ശ്രദ്ധിക്കുക
ജിദ്ദ: മക്കയില്‍ സുരക്ഷ  ക്യാമറയില്‍ ജിന്നിന്റെ ദൃശ്യം കുടുങ്ങിയതായി അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യയിലെ അല്‍മദീന ദിനപത്രമാണ് സംഭവം ചിത്രംസഹീതം വാര്‍ത്ത പുറത്തുവിട്ടത്. മക്കയിലെ സെക്രട്ടേറിയറ്റ് ബില്‍ഡിംഗിലെ സുരക്ഷാ ക്യാമറകളിലാണ് ജിന്നിന്റെ ദൃശ്യം പതിഞ്ഞതായി സെക്രട്ടേറിയറ്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം പറയുന്നത്.
ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലാത്ത വെളുത്ത ആള്‍രൂപമാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ജിന്ന് ദൃശ്യപ്പെട്ടത്. കെട്ടിടത്തിന്റെ വാതിലിനടുത്താണ് ജിന്ന് നിലയുറ..
പ്പിച്ചത്. സെക്രട്ടേറിയറ്റിനകത്തുള്ള എല്ലാ സുരക്ഷ ക്യാമറകളിലും ഈ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അതേ സമയം ജിന്ന് എന്തു ചെയ്യുന്നുവെന്നോ പിന്നീട് എന്ത് സംഭവിച്ചുവെന്നോ പത്രത്തില്‍ വിശദീകരണമില്ല. 
നേരത്തെ സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് മാലാഖയാണെന്നായിരുന്നു പ്രചരണം. പകല്‍ നിസ്‌കാര സമയങ്ങളിലായിരുന്നു വിശ്വാസികളുടെ ഇടയില്‍ മാലാഖ നില്‍ക്കുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സൂര്യരശ്മിയില്‍ പ്രകാശത്തിന്റെ പ്രതിബിംബങ്ങള്‍ പതിയുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ വാദിച്ചത്. പുതിയ ജിന്ന് ദൃശ്യം സുരക്ഷ ക്യാമറ പകര്‍ത്തിയത് പുലര്‍ച്ചയായതിനാല്‍ വിമര്‍ശകരുടെ വിശദീകരണം കാത്തിരിക്കുകയാണ് ലോകം.(De:Online News Portel).
Related News:  'മദീന പള്ളിയിലെ തൂവെളളരൂപം' വെബ് ലോകത്ത് പ്രചരണം തുടരുന്നു..