പെരുന്നാള്‍ അവധിദിനത്തിലെ പരീക്ഷ പുനഃക്രമീകരിക്കണം - എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെരുന്നാള്‍ അവധിദിനത്തില്‍ നിശ്ചയിച്ച പാദവാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രാഥമികതലംമുതല്‍ ഹയര്‍സെക്കന്‍ഡറിതലംവരെ ജൂലായ് 16 മുതല്‍ 24 ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം പെരുന്നാള്‍ അവധിദിനത്തിലും പരീക്ഷ നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തലൂര്‍, പി.എം. റഫീഖ് അഹ്മദ് തിരൂര്‍, വി.കെ.എച്ച്. റശീദ്, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅഫര്‍ ഫൈസി പഴമള്ളൂര്‍, റവാസ് ആട്ടീരി, സിദ്ദീഖ് ചെമ്മാട്, ജലീല്‍ പട്ടര്‍കുളം, ഇ. സാജിദ് മൗലവി, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ശിഹാബ് കുഴിഞ്ഞോളം എന്നിവര്‍ പ്രസംഗിച്ചു.