അബൂബക്കര്‍ സിദ്ദീഖിനെ SKSSF അനുമോദിച്ചു

കോഴിക്കോട്: കമ്മ്യൂണിറ്റി കോളജ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ അബൂബക്കര്‍ സിദ്ദീഖിനെ എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ടി.പി.സി. മുഹമ്മദ് കോയ ഫൈസി ഉപഹാര സമര്‍പ്പണവും ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. യു. ശറഫുദ്ധീന്‍ മാസ്റ്റര്‍, ആര്‍.വി.എ. സലാം, ഒ.പി.എം. അഷ്‌റഫ്, ടി.പി. സുബൈര്‍ മാസ്റ്റര്‍, ഹനീഫ് റഹ്മാനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എസ്. ഹംസ, നാസര്‍ മാസ്റ്റര്‍, കെ.എം. മുഹമ്മദ് മാസ്റ്റര്‍, ശറഹബീല്‍ മഹ്‌റൂഫ്, ഫാറൂഖ് പന്നൂര്‍ സംസാരിച്ചു. സുബുലുസ്സലാം പുതുപ്പണം സ്വാഗതവും ഫൈസല്‍ ഫൈസി മടവൂര്‍ നന്ദിയും പറഞ്ഞു.