കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിന്റെ

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആറ്‌ ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട ഏഴ്‌ മഹല്ലുകളില്‍ നടപ്പിലാക്കിയ റമളാന്‍ കിറ്റ്‌ വിതരണോദ്‌ഘാടനം കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്‌ പെരുവണയില്‍ എസ്‌. കെ. എസ്‌. എസ്‌. എഫ്‌. സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. വ്രത ശുദ്ധിയിലൂടെ ആത്മീയ ചൈതന്യം നേടി അനുഗ്രഹങ്ങളുടെ കൊയ്‌ത്തുകാലമായ പവിത്ര മാസത്തിന്റെ സുകൃതങ്ങള്‍ നേടിയെടുക്കാന്‍ നമുക്കാവണമെന്നും ആരാധനയുടെ അകപ്പൊരുളറിഞ്ഞ്‌ ആരാധനയില്‍ മുഴുകുകയെന്നതാണ്‌ നോമ്പ്‌ നല്‍കുന്ന സന്ദേശമെന്നും അബ്ബാസലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക്‌ സെന്റര്‍ വൈസ്‌ ചെയര്‍മാന്‍ സിദ്ധീഖ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ്‌ പെരിയ കുനിയയില്‍ മംഗലാപുരം ഖാളി ത്വാഖ അഹ്‌മദ്‌ മൌലവിയും വയനാട്‌ കബ്ലക്കാട്‌ കുമ്പളാട്‌ ശഹീറലി ശിഹാബ്‌ തങ്ങളും മലപ്പുറം എടരിക്കോട്‌ പൊട്ടിപ്പാറയില്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസിയും വളാഞ്ചേരി മൂടാലില്‍ അഹമ്മദ്‌ ഫൈസി കക്കാടും പാലക്കാട്‌ ചിറ്റൂര്‍ നന്ദിയോട്‌ എസ്‌ വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങളും തൃശ്ശൂര്‍ പാലപ്പുള്ളി പുലിക്കണ്ണിയില്‍ മേഖല ഖാദി പി.മുഹമ്മദ്‌ മുസ്‌ലിയാരും വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, മുജീബ്‌ റഹ്‌മാന്‍ ഹൈതമി, ഫള്‌ലുറഹ്‌മാന്‍ ദാരിമി, അബ്ദുല്‍ നാസര്‍ അസ്‌ലമി, മുഹമ്മദ്‌ കോടൂര്‍, ശറഫുദ്ധീന്‍ കുഴിപ്പുറം തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സംബന്ധിച്ചു.