“റമളാന്‍ മുന്നൊരുക്കം- 1433” ഞായറാഴ്‌ച സല്‍മാനിയ്യയില്‍


മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ സല്‍മാനിയ ഏരിയ കമ്മറ്റി വിശുദ്ധ റമസാന്റെ മുന്നോടിയായി “റമളാന്‍ മുന്നൊരുക്കം- 1433” സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ഇസ്ലാമിക്‌ സ്റ്റഡി ക്ലാസ്സ്‌ ഞായറാഴ്‌ച രാത്രി 10.30 ന്‌ സല്‍മാനിയ്യ സ്വലാത്ത്‌ ഹാളില്‍ നടക്കും. പ്രമുഖ വാഗ്മി കെ.എം.എസ്‌ മൌലവി തിരൂര്‍ നേത്രത്വം നല്‍കും. ഉബൈദുല്ല റഹ്‌മാനി, മൌസല്‍ മൂപ്പന്‍, ശിഹാബ്‌ കോട്ടക്കല്‍ എന്നിവര്‍ സംബന്ധിക്കും.