
കുവൈത്ത് സിറ്റി : പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാലത്തിനു മുമ്പേ നടന്ന മഹാനായിരുന്നുവെന്ന് ഇബ്രാഹിം ഫൈസി റിപ്പണ്‍ പറഞ്ഞു. കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും ചെറിയ വാക്കുകള്‍ കൊണ്ട് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ച നേതാവായിരുന്നു ശിഹാബ് തങ്ങള്‍. സമൂഹത്തിന്റെ വിദ്യാഭ്യാസ കാരുണ്യ മേഖലകളില്‍ തങ്ങളുടെ പേര് നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹം നല്‍കിയ നിസ്തുലമായ സംഭാവനകളുടെ നിദര്‍ശനമാണെന്നും ഇബ്രാഹിം ഫൈസി കൂട്ടിച്ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളീയ മുസ്‌ലിം സമൂഹം വിവിധ മേഖലകളില്‍ കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍ക്ക് ശിഹാബ് തങ്ങളോടും പാണക്കാട് കുടുംബത്തോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാം
പ്രസിഡണ്ട് ഉസ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറമ്പ്, ഹംസ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ദാരിമി സ്വാഗതവും ഇ.എസ്. അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു..