നാദാപുരം: സാമുദായിക സൗഹാര്‍ദ്ദവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേലക്കാട് നടന്ന ടി.കെ. ഹാശിം കോയ തങ്ങള്‍ അനുസ്മരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് ടി.കെ. ശഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, സൂപ്പി നരിക്കാട്ടേരി, എം.പി. സൂപ്പി, മഹബൂബലി അസ്ഹരി, എം.ടി. കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, മണ്ടോടി ബഷീര്‍, ടി.ടി.കെ. ഖാദര്‍ഹാജി, സി.എച്ച്. മഹമൂദ് സഹദി, പി.പി. അഷ്‌റഫ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.