കല്പറ്റ:വിശുദ്ധ റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലായ് 19 ന് 10.30 ന് കല്പറ്റയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.ഹംസ മുസ്‌ല്യാര്‍. വി.മൂസക്കോയ മുസ്‌ല്യാര്‍, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, കെ.മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ പങ്കെടുക്കും.