കമ്പളക്കാട്ട് റമളാന്‍ പ്രഭാഷണം ഓഗസ്ത് 15 ന് ദുആ മജ്‌ലിസോടെ സമാപിക്കും

കമ്പളക്കാട്: കമ്പളക്കാട് ടൗണ്‍ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണ പരിപാടി രാവിലെ 10 മുതല്‍ അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണത്തിന് കെ ടി അബ്ദുന്നാസിര്‍ ദാരിമി, മുഹമ്മദ്കുട്ടി ഹസനി, ഹംസ ഫൈസി റിപ്പണ്‍, കെ മമ്മുട്ടി മാസ്റ്റര്‍ തരുവണ, അബ്ദുല്ലത്തീഫ് വാഫി തുടങ്ങിയ പണ്ഡിത പ്രമുഖര്‍ നേതൃത്വം നല്‍കും. ഓഗസ്ത് 15 ന് ബുധനാഴ്ച പ്രഭാഷണാനന്തരം നടക്കുന്ന ദുആ മജ്‌ലിസോടെ ഈ വര്‍ഷത്തെ റമളാന്‍ പ്രഭാഷണം സമാപിക്കും.