വ്രത വിശുദ്ധിയിലൂടെ വിശ്വാസികള്‍ വിജയികളാവുക: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കാഞ്ഞങ്ങാട് : വിശുദ്ധ റമാളാന്‍ വിജയത്തിന്റെ മാസമാണ്, പുണ്യങ്ങളുടെ കാലമാണ്, ധാര്‍മിക വിപ്ലവമാണ് യഥാര്‍ത്ഥ വിപ്ലവം.അത് തുടങ്ങിയതും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതും റമളാനിലാണ്. റമളാനിന്റെ വ്രത വിശുദ്ധിയിലൂടെ വിശ്വാസികള്‍ വിജയികളാവണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ലോക സമാധാനത്തിനും വെല്ലുവിളികള്‍ നേരിടാനും ഈ സല്‍സരണി ഉപയോഗപെടുത്തണമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. 
ശഹ്‌റു റമളാന്‍ വിശുദ്ധിയുടെ വിളിയാളം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) കാഞ്ഞങ്ങാട് തെക്കേപ്പുറം ശഹീദേ മില്ലത്ത് സി.എം ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ആത്മീയ നിര്‍വൃതി ക്കായി റമളാന്‍ എന്ന വിഷയത്തില്‍ ഉമര്‍ ഹൂദവി പൂളപ്പാടം പ്രഭാഷണം നടത്തി. പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത്, ടി. കെ. സി അബ്ദുല്‍ ഖാദിര്‍ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശാഫി ഹാജി ബേക്കല്‍, ഉമര്‍ തൊട്ടിയില്‍, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, നാസിര്‍ ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, അശ്‌റഫ് മിസ്ബാഹി, ദാവൂദ് ചിത്താരി, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ജാബിര്‍ ഇര്‍ശാദി ഹുദവി, മുനീര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി, മൊയ്തീന്‍ കുഞ്ഞി ബല്ലാ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.