ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ SKSSF.യാത്രയയപ്പ്‌ നല്‍കി


ഉസ്‌താദ്‌ ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ 
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നല്‍കിയ യാത്രയയപ്പില്‍
ഉബൈദുല്ല റഹ്‌ മാനി ഉപഹാരം നല്‍കുന്നു.
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ പോകുന്ന  ബഹ്‌റൈന്‍ എസ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌.വൈസ്‌ പ്രസിഡന്റും റഫ ഏരിയ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ കോ ഓര്‍ഡിനേറ്ററുമായ ഉസ്‌താദ്‌ ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യാത്രയയപ്പ്‌ നല്‍കി.
മനാമ സമസ്‌താലയത്തില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ്‌മാനി ഉപഹാരം നല്‍കി. യാത്രയപ്പ്‌ യോഗത്തില്‍ കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മുഹമ്മദലി ഫൈസി, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, കെ.എം.എസ്‌ മൌലവി, മൌസല്‍ മൂപ്പന്‍ തിരൂര്‍, ലത്വീഫ്‌ ചേരാപുരം, ശിഹാബ്‌ കോട്ടക്കല്‍ തുടങ്ങി സമസ്‌തയുടെയും എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും മുഖ്യ ഭാരവാഹികളും ഏരിയാ പ്രതിനിധികളും സംസാരിച്ചു.