കുമ്പള മഖാം ഉറൂസ് ഡിസംബര്‍ 23 മുതല്‍ 30 വരെ

കുമ്പള: ഖാസി മുഹമ്മദ് മുസ്‌ല്യാരുടെ പേരില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കുമ്പള മഖാം ഉറൂസ് ഡിസംബര്‍ 23 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. കുമ്പള ബദര്‍ ജമാഅത്തിന്റെയും അയല്‍ ജമാഅത്തിന്റെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ്‌കമ്മിറ്റി ചെയര്‍മാന്‍ ഹാജി സി.എം.അബൂബക്കര്‍ ബത്തേരി അധ്യക്ഷനായി.
എം.അബ്ദുള്‍സലാം ഫൈസി, അബ്ദുള്ള മൗലവി, കുഞ്ഞാപ്പ മുസലിയാര്‍, എന്‍.അബ്ദുള്ള, ബി.എം.സിദ്ദിഖലി, ബഷീര്‍ മുഹമ്മദ്കുഞ്ഞി, എ.എം.എ.കരീം, വി.കെ.അബ്ദുള്‍അസീസ്, എം.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. കെ.മുഹമ്മദലി സ്വാഗതവും കണ്ണൂര്‍ അബ്ദുള്ള നന്ദിയും പറഞ്ഞു.