റംസാന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം

നിലമ്പൂര്‍: മമ്പാട് ശിഹാബ് തങ്ങള്‍ നഗറില്‍ നാലുദിവസങ്ങളിലായി നടക്കുന്ന റംസാന്‍ ദഅവ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിംസാമല്‍ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി.
പി. അബ്ദുള്‍കരീം, കാമ്പ്രത്ത് മുഹമ്മദലി, നജീബ് ഫൈസി, ഹംസ ബാഖഫി, സുബൈര്‍ ദാരിമി, മുഹമ്മദ് സാജിദ് മുസ്‌ലിയാര്‍, സി.എം. അബൂബക്കര്‍ ഹാജി, ബാപ്പു ഹാജി, കെ.പി. അക്ബര്‍, ഷെരീഫ് കളംകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. റഹ്മത്തുള്ള ഖാസിമി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അടുത്തദിവസങ്ങളില്‍ പ്രഭാഷണം നടത്തും.