കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഗ്രീന്‍ കാറ്റഗറിക്കാര്‍ 1,10,850ഉം അസീസിയ കാറ്റഗറിക്കാര്‍ 82,200 രൂപയുമാണ് രണ്ടാംഗഡു അടയേ്ക്കണ്ടത്. ആദ്യഗഡു 51,000 രൂപ തീര്‍ഥാടകര്‍ നേരത്തെ നല്‍കിയിരുന്നു. എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അപേക്ഷകര്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് പണമടയ്ക്കുന്നത്.
സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചവരില്‍ കുറച്ചുപേര്‍ കൂടി പണമടയ്ക്കാനുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍നിന്ന് അസീസിയയിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയവരാണ് പണമടയ്ക്കാനുള്ളവരിലേറെയും. മുന്നൂറിലേറെപ്പേര്‍ കാറ്റഗറി മാറുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷംപേരുടെയും ആവശ്യം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പണമടയ്ക്കാത്തവരുടെ യാത്ര റദ്ദാകും. കാറ്റഗറി മാറ്റത്തിന് അപേക്ഷിച്ച് ഫലം കാത്തിരിക്കുന്നവര്‍ ഗ്രീന്‍ കാറ്റഗറിയുടെ തുക അടയ്ക്കണം. അധികമായി നല്‍കുന്ന തുക പിന്നീട് ഹജ്ജ്കമ്മിറ്റി തിരികെ നല്‍കും.