അബുദാബി: ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റിയുടെ അതിഥിയായി യു.എ.ഇയിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസി 29/07/2012 ഞായറാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ല്സ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.
പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് ഫൈസി സാംസ്കാരിക പ്രഭാഷണ രംഗത്തെ നിറ സാന്നിധ്യമാണ്.കേരളത്തിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന്‍ ഫൈസി ബിരുദം നേടിയ അദ്ദേഹം കാലടി ശ്രീ സംകരചാര്യ സര്‍വകലാശാലയില്‍ നിന്നും സംസ്കൃത ഭാഷയിലുംസാഹ്ത്യത്തിലുംബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.മതമീമാംസയിലും, ഇന്ത്യന്‍ ഫിലോസഫിയിലും ബിരുദാനന്തര ബിരുദമുള്ള ഫൈസി അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എം.ഐ.സി.മസ്ജിദില്‍ ഖതീബായി സേവനമനുഷ്ടിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തുമായി വിവിധ സെമിനാറുകളിലും സമ്മേളനങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഓണംപള്ളി ഫൈസിയുടെ പ്രഭാഷണ പരിപാടി തരാവീഹ് നിസ്കാരം കഴിഞ്ഞ ഉടനെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.