കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ തെരെഞ്ഞെടുത്ത മഹല്ലുകളില്‍ നടപ്പിലാക്കുന്ന റമളാന്‍ കിറ്റ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ചപ്പാരപ്പടവ് പെരുവണയില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും .
കാസര്‍ഗോഡ് പെരിയ കുനിയയില്‍ മംഗലാപുരം ഖാളി ത്വാഖ അഹ്മദ് മൗലവിയും വയനാട് കബ്ലക്കാട് കുമ്പളാട് ശഹീറലി ശിഹാബ് തങ്ങളും മലപ്പുറം എടരിക്കോട് പൊട്ടിപ്പാറയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസിയും പാലക്കാട് ചിറ്റൂര്‍ നന്ദിയോട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ എം സ്വാദിഖ് മുസ്‌ലിയാരും തൃശ്ശൂര്‍ പാലപ്പുള്ളി പുലിക്കണ്ണിയില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും വിതരണോദ്ഘാടനം നിര്‍വഹിക്കും. മുന്നൂറില്‍പരം കുടുംബങ്ങള്‍ക്ക് റമളാനില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ പ്രസ്തുത പരിപാടിയിലൂടെ വിതരണം ചെയ്യും. കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെ നാട്ടിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും അതാതു ജില്ലാ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്‌ലാമിക് സെന്റര്‍ വൈസ് ചെയര്‍മാന്‍ സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് (9526655577) സെക്രട്ടറി മുജീബ് റഹ്മാന്‍ ഹൈതമി (89437 7385) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.