ഓണമ്പിള്ളി മുഹമ്മദ് ഫൈസിയ്ക്ക് ദുബായ് വി.ഐ.പി. ലോഞ്ചില്‍ സ്വീകരണം നല്‍കി
ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാന്‍ പ്രഭാഷണ പരിപാടിക്കെത്തിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികളും സുന്നി സെന്റര്‍ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. സുന്നി സെന്റര്‍ നേതാക്കളായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, വിവിധ സംഘടനാ നേതാക്കളായ സി.കെ. അബ്ദുല്‍ ഖാദര്‍, സുബൈര്‍ ഹുദവി, അഹമ്മദ് പോത്താംകണ്ടം, കെ.വി. ഇസ്മായില്‍ ഹാജി, കെ.ടി.അബ്ദുല്‍ ഖാദര്‍, മുസ്തഫ മൗലവി ചെറിയൂര്‍, പി.പി.ഇബ്രാഹിം ഫൈസി, ഹൈദരലി ഹുദവി, യൂസുഫ് ഹാജി, ബഷീര്‍ മട്ടന്നൂര്‍, എം.പി. നുഅ്മാന്‍, ഹുസൈന്‍ ദാരിമി വടക്കേക്കാട് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു. ദുബായ് സുന്നി സെന്റര്‍ പ്രതിനിധിയായെത്തിയ ഓണമ്പിള്ളിയുടെ പ്രഭാഷണം ശനിയാഴ്ച രാത്രി 10 ന് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ജംഇയത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും.