SYS നിലമ്പൂര്‍ മണ്ഡലം ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി

നിലമ്പൂര്‍:: സുന്നി യുവജനസംഘം നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി. യാക്കൂബ് ഫൈസി അധ്യക്ഷത വഹിച്ചു. 
മൗലീദ് പാരായണത്തിന് അബ്ദുള്‍അസീസ് മുസ്‌ലിയാരും അനുസ്മരണ പ്രഭാഷണത്തിന് മുസ്തഫ ഫൈസിയും നേതൃത്വം നല്‍കി. പി.വി. അബ്ദുള്‍വഹാബ്, പി.പി. മുഹമ്മദ് ഫൈസി, ഒ. കുട്ടി മുസ്‌ലിയാര്‍, ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, പി. ഇസ്മായില്‍ മൂത്തേടം, സലീം എടക്കര, അമാനുള്ള ദാരിമി എന്നിവര്‍ സംസാരിച്ചു.