ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം : ഷാര്‍ജയില്‍ പ്രചാരണങ്ങള്‍ സജീവമാവുന്നു

ഷാര്‍ജ : ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ അഥിതിയായി ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 
"റമളാന്‍ : മാനവ നന്മക്ക്‌" എന്ന പ്രമേയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി വിവിധ ഏരിയകളില്‍ പ്രമുഖ പണ്ഡിതരെ പങ്കെടുപ്പിച്ചു ഉല്‍ബോധന സദസ്സ് , തസ്കിയത്ത് ക്യാമ്പ് , ഇഫ്ത്താര്‍ സംഗമം എന്നിവ സംഘടിപ്പിക്കും. ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണ വേദി ചരിത്ര സംഭവമാക്കാന്‍ ഷാര്‍ജയിലെ വിവിധ ഏരിയകളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അഹ്മദ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ശുഐബ് തങ്ങള്‍ സ്വാഗത സംഘ രൂപീകരണ യോഗം ഉത്ഘാടനം ചെയ്തു. സുന്നി സെന്റര്‍ പ്രതിനിധി ഹകീം ഫൈസി ദുബൈ ,മൂസ പള്ളിക്കര , റസാക്ക് വളാഞ്ചേരി , റസാക്ക് തുരുത്തി റഫീക്ക് കിഴിക്കര,സുബൈര്‍ ഹുദവി , വവിധ ഏരിയ കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി സ്വാഗതവും മൊതു സി സി നന്ദിയും പറഞ്ഞു.