ദുബൈ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്‌; ഓണംപിള്ളിയുടെ റമദാന്‍ പ്രഭാഷണം : സ്വാഗത സംഘം രൂപീകരിച്ചു


ദുബൈ: ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ പതിഞാരാമാത് അന്താരാഷ്‌ട്ര ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബായ് സുന്നി സെന്റെറിന്റെ പ്രതിനിധിയായി 2012 ജൂലൈ ഇരുപത്തി എട്ടിന് ശനിയാഴ്ച ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓടിറ്റൊരിയത്തില്‍ വെച്ചു പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പരിപാടി വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.


സുന്നി സെന്റര്‍ പ്രസിഡന്റ് ഹാമിദ് കോയമ്മതങളുടെ അധ്യ                                                                                                                                                  ക്ഷതയില്‍ അബ്ദുസ്സലാം ബാഖവി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്മായില്‍ സഖാഫി തോട്ടുമുക്കതിന്റെ പ്രഭാഷണം "വിഷയം : റമദാന്‍ ഉയര്‍ത്തുന്ന ആത്മീയ ചിന്തകള്‍" എന്ന വിഷയത്തില്‍ രാത്രി എട്ടു മണിക്ക്‌ ദേര ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു