ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും  കേന്ദ്ര മുശാവറാ ഗവും  കടമേരി റഹ്മാനിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരെ തെരഞ്ഞെടുത്തു. പി.ടി.എ. റഹീം എംഎല്‍എ ചെയര്‍മാനായ മുന്‍ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം 23ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് പുന:സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യേനയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയാണ് ശൈഖുനാ ബാപ്പു മുസ്ലിയാരുടെ പേര് നിര്‍ദേശിച്ചത്. സി.പി. മുഹമ്മദ് എം.എല്‍.എ പിന്താങ്ങി. 
സമസ്തയുടെ വിവിധ പോഷക സംഘടനകളുടെയും സാരഥിയായിരുന്ന അദ്ദേഹത്തെ  ഹജ്ജ് കമ്മിറ്റിയുടെ മേധാവിയാക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിരുന്നു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
 സമസ്ത സന്ദേശ യാത്രയില്‍   (ഫയല്‍ ) 
പ്രമുഖ പണ്ഡിതനായിരുന്ന കോട്ടുമല അബൂബാക്കാര്‍ മുസ്ലിയാരുടെ മകനായ ശൈഖുന പിതാവിന്റെ പേരിലുള്ള കോട്ടുമല ഇസ്ലാമിക്‌ കംപ്ലെസിന്റെ   മാനജെരുമാണ്.
നിലവില്‍ 30 വര്‍ഷതിലെരെയായി കോഴിക്കോട് ജില്ലയിലെ വടകര താലുകില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രഥമ മത ഭൊധിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്‍റെ  പ്രിന്‍സിപ്പലായി തുടരുന്ന അദ്ദേഹത്തിനു സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യ്ന്മാരുമുണ്ട് . എസ.വൈ.എസ്‌  സംസ്ഥാന വൈ.പ്രസിഡന്റ്‌, എം.ഇ.എ എഞ്ജിനീയറിംഗ് കോളേജ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ ശൈഖുനാ  വഹിച്ചു വരുന്നുണ്ട്. 
SKSSF വിമോചന യാത്ര ഉദ്ഘാടനത്തില്‍  
സമസ്‌ത സന്ദേശയാത്രയുടെയും വിവാദ പാഠപുസ്‌തക  കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും അമരക്കാരനായിരുന്ന ശൈഖുനാ നിരവധി മത സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്‌. മലപ്പുറം കാളമ്പാടി സ്വദേശിയായ ഉസ്താദിനു  മര്‍ഹൂം ചാപ്പനങ്ങാടി ഉസ്താദുമായും കുടുംബ ബന്ധമുണ്ട്. മര്‍ഹൂം കോട്ടുമല അബൂബക്കര്‍ - മുരിങ്ങാക്കല്‍  ഫാത്തിമ ഹജ്ജുമ്മ  ദമ്പതികളുടെ നാല്‌ മക്കളില്‍ രണ്ടാമത്തെ മകനാണ്‌. പരേതയായ സഫിയ ഹജ്ജുമ്മയാണ്‌ ഭാര്യ, ആയിഷാബി, ഡോ.അബ്‌ദുറഹ്മാന്‍, ഫൈസല്‍, സുഹറ, സൌദ, ഫൌസിയ എന്നിവര്‍ മക്കളാണ്‌. 
വിവാദ പാഠ പുസ്തകതിരെ യും വിഘ ടിതര്‍ക്കെതിരെയും
നടത്തിയ ശ്രദ്ധേയമായ പത്ര സമ്മേളനങ്ങളി ലൊന്നില്‍ (ഫയല്‍)
ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും യോഗം നടത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ജൂലൈ 28ന് കരിപ്പൂരില്‍ ചേരും. പുതിയ ചെയര്‍മാനെ അനുമോദിച്ച് അംഗങ്ങള്‍ സംസാരിച്ചു. ഹജ്ജ് വകുപ്പ് വഹിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിനു നെത്ര്തം നല്‍കി. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി.മോഹന്‍ദാസും യോഗത്തില്‍ പങ്കെടുത്തു.