
ഹജ്ജ്കമ്മിറ്റി അപേക്ഷകര്‍ക്ക് പണം തിരിച്ചുനല്കേണ്ടിവന്നാല് ഇടപാട് വേഗത്തിലും സുഗമമായും നടത്താനാണ് ഐ.എഫ്.എസ് കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുന്നത്. ദേശസാത്കൃത, പുതുതലമുറ ബാങ്കുകള്‍ക്കാണ് ഐ.എഫ്.എസ് നമ്പറുള്ളത്.
ഹജ്ജ്കമ്മിറ്റി മുഴുവന്‍ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഉള്ഭാഗങ്ങളിലുള്ളവര്ക്ക് വന്‍കിട ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതും നിലനിര്‍ത്തുന്നതും വെല്ലുവിളിയാകും.
ഈവര്‍ഷം മുതലാണ് ഹജ്ജ് അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിന്റെ കോപ്പി നിര്‍ബന്ധമാക്കിയത്.
ഹജ്ജ് വിജ്ഞാപനം വന്നശേഷമാണ് പലരും പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. കാലാവധി കഴിയാറായ പാസ്പോര്‍ട്ടുമായി അപേക്ഷിച്ചവരുമുണ്ട്. ഇതെല്ലാം ഹജ്ജ് പ്രാരംഭ നടപടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. അടുത്തവര്‍ഷത്തെ ഹജ്ജിന് ഫിബ്രവരിയില്‍ വിജ്ഞാപനം പുറപ്പെടുവിക്കും.