കമ്പളക്കാട്: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ റംസാന്‍ കാമ്പയിന് കമ്പളക്കാട് മേഖലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായ കവര്‍ വിതരണം ആനമങ്ങാട് അബൂബക്കര്‍ മുസ്‌ല്യാര്‍ കെ.കെ. മുത്തലിബ് ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. വി.പി. മൊയ്തുഹാജി, നാസര്‍ ദാരിമി, ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി, കെ. മുഹമ്മദ്കുട്ടി ഹസനി, സയ്യിദ് സാബിത് തങ്ങള്‍, ഹംസ ഫൈസി, എം.എം. ത്വാഹിര്‍, കെ.എ. റഷീദ് ഫൈസി എന്നിവര്‍ സംസാരിച്ചു.