പള്ളികള്‍ മതമൈത്രിയുടെയും സ്‌നേഹത്തിന്റെയും പ്രതീകം-ഹൈദരലി ശിഹാബ് തങ്ങള്‍

തളിപ്പറമ്പ്: മതമൈത്രിയുടെയും വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് പള്ളികളെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുനര്‍ നിര്‍മിച്ച പന്നിയൂര്‍ പള്ളിവയല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരിക്കലും ഭിന്നിക്കാന്‍ പടില്ലെന്നാണ് റംസാന്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാം ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരീശ്വര പ്രസ്ഥാനങ്ങളെല്ലാം തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി.അബ്ദുള്‍സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ശൗഖത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. വി.കെ.ഹസ്സന്‍മുസ്‌ലിയാര്‍,വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, കെ.എം.പോക്കര്‍, കെ.വി.മുഹമ്മദ്കുഞ്ഞി, അഹമ്മദ് തേര്‍ളായി, അബ്ദുസമദ് മുട്ടം, അബ്ദുള്‍ ലത്തീഫ് മുസ്‌ലിയാര്‍, ജുനൈദ് ബദരി, അഷ്‌റഫ് ബാഖവി, സലാഹുദ്ദീന്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു. കെ.സിറാജുദ്ദീന്‍ സ്വാഗതവും സി.ഇബ്രാഹിം നന്ദിയും പറഞ്ഞു.