മമ്പാട്ടങ്ങാടിയില്‍ റംസാന്‍ സദസ് തുടങ്ങി

മമ്പാട്: ഖുര്‍ആന്‍ സ്റ്റഡീസെന്ററിന്റെ ആഭിമുഖ്യത്തില്‍ മമ്പാട്ടങ്ങാടിയില്‍ റംസാന്‍ സദസ്സ് തുടങ്ങി. പുത്തന്‍പള്ളി ഖാസി സുബൈര്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. മഖാം സിയാറത്തിന് സീതിക്കോയ തങ്ങള്‍, ഹാഫിള് മുഹമ്മദ് സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. സിന്‍സാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. 17നും 18നും ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണത്തോടെ റംസാന്‍ സദസ് സമാപിക്കും.