പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹുദവീ പണ്ഡിതരുടെ കൂട്ടായ്മയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്‌ററിവിററീസ് (ഹാദിയ) സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പര ജൂലൈ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 28,29,30 തിയ്യതികളിലായി നടത്തപ്പെടുന്ന റമളാന്‍ പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്, ഉമര്‍ ഹൂദവി പൂളപ്പാടം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കര്‍ണാടക സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലൂല്ലൈലി തങ്ങള്‍, നിലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രൊ മുഹമ്മദ് ഹാജി, കാസറഗോഡ് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സാഹിബ്, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ചന്തേര, പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി. കെ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, യഹ്‌യാ തളങ്കര, ഹാദിയ പ്രസിഡണ്ട് സയ്യിദ് ഫൈസല്‍ ഹുദവി, ഹാദിയ ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹുദവി മാവൂര്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ജലീല്‍ ഹുദവി മുണ്ടക്കല്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, മുനീര്‍ ഹുദവി രാമനാട്ടുകര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റശീദ് മാസ്റ്റര്‍ ബെളിഞ്ചം, ശറഫിദ്ദീന്‍ കുണിയ, ജാബിര്‍ ഇര്‍ശാദി ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും.